fisat
കൽക്കി ടെക്നോളോജിസും ഫിസാറ്റ് എൻജിനീയറിംഗ് കോളേജും ധാരണാപത്രം കൈമാറിയപ്പോൾ

അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് ഊർജ്ജമേഖലയിൽ നടത്തുന്ന ഗവേഷണങ്ങളുടെയും തുടർ പ്രവർത്തങ്ങളുടെയും പുതിയ പദ്ധതികളുടെയും ഭാഗമായി ഊർജ്ജമേഖലയിലെ സേവനദാതാക്കളായ ബംഗളൂരു കൽക്കി ടെക്നോളജീസും ഫിസാറ്റ് എൻജിനീയറിംഗ് കോളേജും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സുശീൽ ചെറിയാനും ഡോ. എം.ആർ. സുമൻലാലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജോണി വർഗീസ്, ഡോ. ജോസ് ചെറിയാൻ, ഡോ. സി. ആർ. രജീഷ് തുടങ്ങിയവർ പങ്കെടുത്തു.