തൃപ്പൂണിത്തുറ: മഹിളാകോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധം വേണ്ട സമാധാനം പുലരട്ടെയെന്ന സന്ദേശവുമായി സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. യുദ്ധഭൂമിയിൽ ഭീതിയോടെ കഴിയുന്ന ഭാരതീയരെ വേഗത്തിൽ നാട്ടിലേക്കെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് കെ .ബാബു എം. എൽ.എ പറഞ്ഞു. ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ സോമിനി സണ്ണി, സംസ്ഥാന ജനറൽ സെക്രട്ടറി സുനില സിബി, ജില്ലാ വൈസ് പ്രസിഡന്റ്‌ അജിത നന്ദകുമാർ, ഷേർലി ജോർജ്, രാജി സുമേഷ്, ഹസീന നജീബ്, വിമ സുകുമാരൻ, റീന, ദേവി, ലീല, സെലിൻ, ശകുന്തള പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.