കോലഞ്ചേരി: സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വൈദ്യരത്‌നം ഔഷധശാലയുടെ നേതൃത്വത്തിൽ 'അംഗന' ബോധവത്കരണ സെമിനാർ നടന്നു. പുത്തൻകുരിശ് പൊലീസ് ഇൻസ്‌പെക്ടർ ടി. ദിലീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ്, ഡോ.ജി. വിഷ്ണു, ഡോ. സംവിദ ഭാസ്, ഏരിയ മാനേജർ ജോജി തോമസ്, കെ.വി. മധു തുടങ്ങിയവർ സംസാരിച്ചു.