പൂണിത്തുറ: എ.ഐ.ടി.യു.സി പേട്ട യൂണിയന്റെ സജീവ പ്രവർത്തകനായിരുന്ന സുഭാഷിന്റെ 33-ാമത് രക്തസാക്ഷി ദിനം ആചരിച്ചു. പേട്ട ജംഗ്ഷനിൽ ഒരുക്കിയ രക്തസാക്ഷി മണ്ഡപത്തിനു സമീപം സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് പതാക ഉയർത്തി. അനുസ്മരണ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി പി.ബി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. സജീവൻ, മല്ലിക സ്റ്റാലിൻ, സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എൻ. ദാസ്, ടി.ബി. ഗഫൂർ, എൻ.എൻ. സോമരാജൻ, മണ്ഡലം കമ്മിറ്റി അംഗം എ.ആർ. പ്രസാദ്, എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി ടി.കെ. ജയേഷ് എന്നിവർ പ്രസംഗിച്ചു. രക്തസാക്ഷി ദിനാചരണത്തിന് ഇ.ജി. സോമൻ, കെ.ബി. ഷാജി, സി.ഡി. സുനിൽകുമാർ, എ.പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.