chess

കൊച്ചി: എറണാകുളം ജില്ല അണ്ടർ 12 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മത്സരം നാളെ രാവിലെ പത്തിന് എം.ജി റോഡിലെ സെന്റർ സ്‌ക്വയർ മാളിൽ നടക്കും. എറണാകുളം ചെസ് അസോസിയേഷൻ , ടീം സാം സ്‌പോർട്‌സ് അക്കാഡമിയുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇന്ന് വൈകിട്ട് 5 വരെ പേര് രജിസ്റ്റർ ചെയ്യാം. സ്‌പോട്ട് എൻട്രി ഉണ്ടാവില്ല. വിജയികൾക്ക് ട്രോഫികൾ നൽകും. ഓരോ വിഭാഗത്തിലെയും ആദ്യ രണ്ട് വിജയികൾ 20 ന് കാസർകോട് നടക്കുന്ന സംസ്ഥാന അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിക്കും.