vadakkekara-csb-
പുതിയകാവ് ഗവ. സ്കൂളിലെ വിദ്യാർത്ഥികൾക്ക് വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നൽകുന്ന സേവിംഗ് അക്കൗണ്ടിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് നിർവഹിക്കുന്നു.

പറവൂർ: നിക്ഷേപ സമാഹരണയജ്ഞത്തോടനുബന്ധിച്ച് വടക്കേക്കര സർവീസ് സഹകരണബാങ്ക് കുട്ടികളിൽ നിക്ഷേപശീലം വളർത്തുന്നതിനായി സ്റ്റുഡന്റ്സ് സേവിംഗ് അക്കൗണ്ട് ആരംഭിച്ചു. പുതിയകാവ് ഗവ. ഹൈസ്കൂളിൽ നടന്ന ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾക്ക് അക്കൗണ്ട് നൽകി. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങൾ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.