പറവൂർ: സംസ്ഥാന യൂത്ത് പുരുഷ - വനിതാ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥം നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ വനിതകളുടെ പ്രദർശനമത്സരവും പരിശീലനക്യാമ്പും നടന്നു. സ്കൂൾ മാനേജർ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാവോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ആൻഡ്രൂസ് കടുത്തൂസ്, സ്കൂൾ പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, ടി.ആർ. ബിന്നി, പി.ബി. അഖിൽ തുടങ്ങിയവർ പങ്കെടുത്തു.