ചോറ്റാനിക്കര: കൗമാര പ്രായത്തിലേക്കു കടക്കുന്ന വിദ്യാർത്ഥികൾക്ക് ബോധവത്കരണം നടത്തുന്നതിനും പരിശീലനം നൽകുന്നതിനും വേണ്ടി നാഷണൽ ഹെൽത്ത് മിഷൻ, ആർ.കെ.എസ്.കെ (രാഷ്ട്രീയ കിഷോർ സുരക്ഷ കാര്യക്രം) ഭാഗമായി ആവിഷ്കരിച്ച അഡോളസെൻസ് ഫ്രണ്ട്‌ലി ക്ലബ്ബിന്റെ മുളന്തുരുത്തി ബ്ലോക്ക് തല ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ നിർവ്വഹിച്ചു.
ജില്ലയിൽ ക്ലബ്ബ് രൂപീകരിക്കുന്ന ആദ്യത്തെ ബ്ലോക്കാണ് മുളന്തുരുത്തി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത്ത് ജോൺ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ പ്രദീപ്, ഉദയംപേരൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി പ്രസാദ്, പ്രിൻസിപ്പാൾ ഇ.ജി. ബാബു, പ്രധാന അദ്ധ്യാപിക ബീന എൻ.സി, മെഡിക്കൽ ഓഫീസർ ഡോ.ഷീജ എസ്. ഹെൽത്ത് സൂപ്പർവൈസർ സുദർശൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ളാസുകൾ നയിച്ചു.