പറവൂർ: പെരുവാരം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവ സംഭാവനകൂപ്പൺ ഉദ്ഘാടനം ചലച്ചിത്ര പിന്നണിഗായകൻ ബിജു നാരായണൻ നിർവഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. വേഴപ്പറമ്പ് ദാമോദൻ നമ്പൂതിരിപ്പാട്, പൃഥ്വിരാജ് രാജ, അഡ്വ. ടി.ആർ. രാമനാഥൻ, സെക്രട്ടറി ജി. രജീഷ്, ദേവസ്വം ഓഫീസർ ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.