കൊച്ചി: സഹോദരൻ അയ്യപ്പന്റെ 54-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുസ്മരണ സദസ് നടത്തും. ഞായറാഴ്ച വൈകിട്ട് നാലിന് ഇടപ്പിള്ളി ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രത്തിൽ വച്ച് നടത്തുന്ന സദസ് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ഡി. അഭിലാഷ് ഉദ്ഘടനം ചെയ്യും. ഉദ്ഘടനത്തോടനുബന്ധിച്ച് ശ്രീനാരായണ ദർശനവും സഹോദരൻ അയ്യപ്പനും എന്ന വിഷയത്തെ സംബന്ധിച്ച് തമ്പി ചേലക്കാട്ട് പ്രഭാഷണം നടത്തും. അഡ്വ. വി.പി. സീമന്തിനി, കെ.കെ. പീതാംബരൻ, വി.എസ്. സുരേഷ്, പി.ഐ. തമ്പി തുടങ്ങിയവർ പങ്കെടുക്കും