മൂവാറ്റുപുഴ: നഗരങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി അമൃത് പ്രൊജക്ട് വഴി നടപ്പിലാക്കുന്ന സിറ്റി വാട്ടർ ആക്ഷൻ പ്ലാൻ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഗാർഹിക ജലകണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യമായി അനുവദിക്കുന്നതിന് മൂവാറ്റുപുഴ നഗരസഭാ പരിധിയിലെ ജലകണക്ഷൻ ഇല്ലാത്തവരുടെ കണക്ക് അമൃത് മിഷന് നൽകണം. നഗരസഭാ പരിധിയിൽ ഗാർഹിക ജലകണക്ഷൻ ഇല്ലാത്ത മുഴുവൻ ആളുകളും നഗരസഭയിൽ വിവരം അടിയന്തരമായി അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.