മൂവാറ്റുപുഴ: കേന്ദ്രസാഹിത്യ അക്കാഡമിയുടേയും മൂവാറ്റുപുഴ നിർമല കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മലയാള ചലച്ചിത്രസാഹിത്യത്തിൽ ഏകദിന ശില്പശാല ഇന്ന് കോളേജ് തിയേറ്ററിൽ നടത്തും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് അൻവർ അലി ഉദ്ഘാടനം ചെയ്യും. അജു നാരായണൻ, ജിതേഷ് ശിവദാസ് എന്നിവർ നയിക്കും.