കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചയുദ്ധത്തിനെതിരെ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീനാ നന്ദകുമാർ, അർജ്ജുൻ ഗോപിനാഥ് , മധു മാടവന, കെ.ജി. ബിജു, കെ.ഡി.ഗോപാലകൃഷണൻ, മനോജ്, വേണുഗോപാൽ, വി.എസ്. രാജേന്ദ്രൻ, കിഷോർ കുമാർ എന്നിവർ നേത്രത്വം നൽകി.