കുറുപ്പംപടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മുടക്കുഴ യൂണിറ്റ് 29-മത് വാർഷികസമ്മേളനം നടത്തി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ചികിത്സാസഹായനിധി വിതരണം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ വിതരണംചെയ്തു. ഷോജ റോയി, ജോസ് എ.പോൾ, ജോഷി തോമസ്, കെ.വി. അയ്യപ്പൻ, കെ.ടി. വർഗീസ്, കെ.വി. സുകുമാരൻ, കെ.എം. ഐസക്, കെ.ജി. ജയകുമാരൻ നായർ, കെ.വി. ജോർജ്, അംബിക, എ.എം. അബ്രാഹം, ദേവി എന്നിവർ പ്രസംഗിച്ചു.