1

പള്ളുരുത്തി: കെ.എൽ.സി.എ സ്ഥാപിതമായമായതിന്റെ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം കെ. ആർ. എൽ. സി.സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. 27ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ജൂബിലി ഉദ്ഘാടനസമ്മേളനത്തോടെ ഒരു വർഷം നിളുന്ന കർമ്മ പരിപാടികൾക്ക് തുടക്കമാവും. 2023 മാർച്ചിൽ കൊച്ചിയിൽ വിപുലമായ രീതിയിൽ സമാപന സമ്മേളനം നടക്കും. അഡ്വ.ഷെറി ജെ തോമസ്,ജോസഫ് ജൂഡ്, ടി. എ. ഡാൽഫിൻ, ബിജു ജോസി, അലക്സ് താളുപ്പാടത്ത്, വിൻസ് പെരിഞ്ചേരി, പൈലി ആലുങ്കൽ, ജോൺ ബ്രിട്ടോ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, എൻ.ജെ. പൗലോസ്, സാബു വി. തോമസ് എന്നിവർ പ്രസംഗിച്ചു.