കിഴക്കമ്പലം: അങ്കണവാടികളിലെ ചായം പദ്ധതിയുടെ വടവുകോട് ബ്ലോക്ക്പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് വി.ആർ. അശോകൻ നിർവ്വഹിച്ചു. കുന്നത്തുനട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോൾ അദ്ധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജമ്മ രാജൻ, പഞ്ചായത്ത് അംഗങ്ങളായ ജാൻസി ജയിംസ്, ലെവിൻ ജോസഫ് ,ബ്ലോക്ക് അംഗങ്ങളായ ഓമന നന്ദകുമാർ ,ഷൈജ റെജി, പഞ്ചായത്ത് അംഗം ഐബി, ശാലിനി പ്രഭ തുടങ്ങിയവർ സംസാരിച്ചു.
.