കൂത്താട്ടുകുളം: 6മുതൽ 10വരെ തീയതികളിൽ നടക്കുന്ന കാക്കൂർ കാളവയൽ കാർഷികമേളയുടെ സംഘാടകസമിതി ഓഫീസ് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് അലീസ് ഷാജു, സഹകരണബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, ഡോ. സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി. ശശി, സാജു ജോൺ, സന്ധ്യമോൾ പ്രകാശ്, ജനറൽ കൺവീനർ രെജു കരിമ്പനയ്ക്കൽ, സി.വി. ജോയി, ആലീസ് ബിനു, വർഗീസ് മാണി, എ. നാരായണൻ, സിനു കാക്കൂർ, കെ.സി. തോമസ്, ബിനോയ് അഗസ്റ്റിൻ, ജിനു അഗസ്റ്റിൻ, ജോർജ് ചമ്പമല, റോബിൻ ജോർജ്, കൃഷി ഓഫീസർ ടി.കെ. ജിജി എന്നിവർ പ്രസംഗിച്ചു.