കോതമംഗലം: കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്‌സ് കോളേജിൽവച്ച് നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളേജിയേറ്റ് ക്രോസ്‌കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. വനിതാവിഭാഗത്തിൽ ഒന്നാംസ്ഥാനം ചങ്ങനാശേരി അസംപ്ഷൻ കോളേജും രണ്ടാംസ്ഥാനം കോതമംഗലം എം.എ കോളേജും നേടി. മൂന്നാംസ്ഥാനം പാലാ അൽഫോസാ കോളേജിനാണ്. എം.എ. കോളേജിലെ കായികതാരങ്ങളേയും പരിശീലകരേയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അഭിനന്ദിച്ചു.