milma

കൊച്ചി: മിൽമ തിരുവനന്തപുരം യൂണിയൻ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിനു നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കാലാവധി കഴിഞ്ഞിട്ടും തുടരുന്നതു ചോദ്യം ചെയ്ത് തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ചെയർമാൻ കല്ലട രമേശും കൊല്ലം ഈസ്റ്റ് കല്ലട ക്ഷീരോത്പാദക സഹകരണ സംഘവും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.

അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പുതിയ അംഗങ്ങളെ എൻറോൾ ചെയ്യുന്നതും,​ തിരഞ്ഞെടുപ്പു തീരുമാനിച്ച ശേഷം അംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാനൊരുങ്ങുന്നതും, കോടതിയുത്തരവു ലംഘിച്ച് ജീവനക്കാർക്ക് പ്രൊമോഷൻ നൽകുന്നതും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗത്വം നൽകുന്നവർക്ക് വോട്ടവകാശം ഉണ്ടാവില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി.

തിരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ പാരിതോഷികങ്ങൾ അനുവദിക്കാനാവില്ല. ഇലക്ഷൻ കഴിയുന്നതുവരെ ഇതു നീട്ടിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. കോടതിയുത്തരവ് ലംഘിച്ച് ജീവനക്കാർക്ക് പ്രൊമോഷൻ നൽകിയതുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കെതിരെ കോടതിയലക്ഷ്യക്കേസ് നിലവിലുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു. തുടർന്ന് ഹർജി മേയ് 18 നു പരിഗണിക്കാൻ മാറ്റി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ക്ഷീരസംഘങ്ങളാണ് മിൽമ തിരുവനന്തപുരം യൂണിയനിൽ ഉൾപ്പെടുന്നത്. 14 അംഗങ്ങളാണ് ബോർഡിലുള്ളത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു മാസത്തിനകം ജനറൽ ബോഡി വിളിക്കാൻ കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനറൽ ബോഡി ചേർന്ന് മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പു നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യമുൾപ്പെടെ ചൂണ്ടിക്കാട്ടി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി തിരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജിക്കാർക്കു വേണ്ടി അഡ്വ. പി.എൻ. മോഹനൻ ഹാജരായി.

 തി​ര​ഞ്ഞെ​ടു​പ്പി​ന് ​സ​ജ്ജം: എ​ൻ.​ ​ഭാ​സു​രാം​ഗൻ

മി​ൽ​മ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​പു​തി​യ​ ​ഭ​ര​ണ​ ​സ​മി​തി​യി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​പൂ​ർ​ണ്ണ​ ​സ​ജ്ജ​മാ​യ​താ​യി​ ​അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​എ​ൻ.​ ​ഭാ​സു​രാം​ഗ​ൻ​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു.​ ​ഏ​പ്രി​ൽ​ 9​ ​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​നാ​ണ് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം.

സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​സ​ഹ​ക​ര​ണ​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​പ്ര​കാ​രം,​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ഇ​നി​ ​മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​ഭാ​സു​രാം​ഗ​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​ക്ഷീ​ര​മേ​ഖ​ല​യി​ൽ​ ​മാ​റ്റ​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മി​ടു​ന്ന​ ​നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ​ ​എ​റ​ണാ​കു​ളം,​ ​മ​ല​ബാ​ർ​ ​യൂ​ണി​യ​നു​ക​ൾ​ ​യ​ഥാ​സ​മ​യം​ ​അം​ഗീ​ക​രി​ച്ച് ​നി​യ​മാ​വ​ലി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​ഇ​തി​ന് ​കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​ 27​ ​ന് ​അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വെ​ർ​ച്വ​ലാ​യി​ ​ന​ട​ത്തി​യ​ ​പൊ​തു​യോ​ഗ​ത്തി​ൽ​ ​അം​ഗ​സം​ഘം​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​ബൈ​ലോ​ ​ഭേ​ദ​ഗ​തി​ ​ഏ​ക​ക​ണ്ഠ​മാ​യി​ ​പാ​സാ​ക്കി​യി​രു​ന്നു.​ ​ഇ​തി​നാ​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.

യ​ഥാ​സ​മ​യം​ ​പൊ​തു​യോ​ഗ​മോ​ ​തി​ര​ഞ്ഞെ​ടു​പ്പോ​ ​ന​ട​ക്കാ​തെ​ ​ഭ​ര​ണ​സ്തം​ഭ​ന​മു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്ഥാ​ന​മേ​റ്റ​ ​അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പു​രോ​ഗ​തി​ക്കാ​യി​ ​ഒ​ട്ടേ​റെ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​ർ​ക്കും​ ​പ്രാ​ഥ​മി​ക​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​അ​ർ​ഹ​മാ​യ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഭാ​സു​രാം​ഗ​ൻ​ ​പ​റ​ഞ്ഞു.