കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ 2021-22 സാമ്പത്തിക വർഷത്തിലെ പദ്ധതിയിലുൾപ്പെടുത്തി കറവ പശുക്കൾക്ക് കാലിത്തീറ്റ പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ, മിൽമ മേഖലാ ഡയറക്ടർ ലിസി സേവ്യർ, ഡോ. ജോബി എലിസബത്ത് ജോൺ, വാർഡ് മെമ്പർ മേരി കുര്യാക്കോസ്, രേഖ രാജു, ഹംസ പി.എം, ക്ഷീരകർഷകരായ ജോയി പൂയംകുട്ടി, യോഹന്നാൻ ഉരുളൻതണ്ണി, ലാലു ഞായപ്പള്ളി, ജോബിപൊട്ടക്കൽ, മിൽമ സെക്രട്ടറി റിഞ്ജു എന്നിവർ പങ്കെടുത്തു.