പട്ടിമറ്റം: കുമ്മനോട് മാന്ത്രയ്ക്കൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി കളഭാഭിഷേക പൊങ്കാല മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 8ന് പറവെയ്പ്, 11.30ന് ഉച്ചപ്പൂജ, പ്രസാദഊട്ട്, വൈകിട്ട് 7ന് പൂമൂടൽ, കളമെഴുത്തും പാട്ടും, 8ന് വലിയഗുരുതി തുടർന്ന് മുടിയേറ്റ്. ഞായറാഴ്ച രാവിലെ 9ന് ശീവേലി, 3.30ന് കാഴ്ചശീവേലി, 6.30ന് ദീപാരാധന, അത്താഴപ്പൂജ, 9ന് താലപ്പൊലി. തിങ്കളാഴ്ച രാവിലെ 9.30ന് പൊങ്കാല, 11ന് കളഭാഭിഷേകം, 6.30ന് ദീപാരാധന, 7.30ന് നൃത്തനൃത്ത്യങ്ങൾ, 9ന് ബാലെ, 12ന് ഗരുഡൻതൂക്കം.