വൈപ്പിൻ: മുന്നൂറോളം ക്ഷേത്രങ്ങളിലെ തന്ത്രിയും കേരളത്തിലെ അറിയപ്പെടുന്ന താന്ത്രിക ആചാര്യനുമായിരുന്ന ചെറായി കെ.എ. പുരുഷോത്തമൻ തന്ത്രിയെ അനുസ്മരിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ചെറായിയിൽ നടന്ന യോഗത്തിൽ അയ്യപ്പൻകാവ് മേൽശാന്തി പി.എ. സുധി അദ്ധ്യക്ഷത വഹിച്ചു. എ.ആർ. പ്രകാശൻ, ഡോ. വി.ആർ. തിലകൻ, അഴീക്കോട് ശ്രീനിവാസൻ തന്ത്രി, സി.ആർ. മോഹനൻ തന്ത്രി, പി.എസ്. ഷാജി തന്ത്രി, കെ.ബി. ജഗദീശൻ, എ.കെ. ജോഷി, എൽത്തുരുത്ത് അനിരുദ്ധൻ, എം.ജി .ബിജു, സി.ഡി. ഉണ്ണിക്കൃഷ്ണൻ, എസ്. ബാബു, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. പുരുഷോത്തമൻ തന്ത്രിയുടെ വസതിയിലെ സ്മൃതിമണ്ഡപത്തിന്റെ അനാവരണം സ്വാമി ബ്രഹ്മസ്വരൂപാനന്ദയും കൊടുങ്ങല്ലൂർ ഒ.എസ്. സന്തോഷ് ശാന്തിയും ചേർന്ന് നിർവ്വഹിച്ചു.