കളമശേരി: കേരള പ്രദേശ് മഹിളാ കോൺഗ്രസ് കളമശേരിനിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധം വേണ്ട സമാധാനം പുലരട്ടെയെന്ന മുദ്രാവാക്യമുയർത്തി എച്ച്.എം.ടി.ജംഗ്‌ഷനിൽ നടന്ന ബഹുജന ഒപ്പുശേഖരണ ക്യാമ്പ് പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബിന്ദു രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാന സെക്രട്ടറി റുഖിയ ജമാൽ, സീമ കണ്ണൻ, ഷൈജ ബെന്നി, സൈനബാനു,അഞ്ജു മനോജ് മണി, സുജാത വേലായുധൻ, ബിന്ദു ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു. യുക്രെയിനിൽ മരണമടഞ്ഞ ഇന്ത്യൻമെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.