തൃക്കാക്കര: തൃക്കാക്കര നഗരസഭ ആംബുലൻസ് വാങ്ങി. ഇരുപത്തിനാലു മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആംബുലൻസ് വാങ്ങിയിരിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.15 ലക്ഷം ചെലവഴിച്ചാണ് പുതിയ ആംബുലൻസ് വാങ്ങിയിരിക്കുന്നത്,
ഇന്നലെ പുതിയ ആംബുലൻസിന്റെ താക്കോൽ ചെയർപേഴ്സൻ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ എ.എ .ഇബ്രാഹിം കുട്ടി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ്, കൗൺസിലർ സി.സി വിജു എന്നിവർ പങ്കെടുത്തു.