baby

കോലഞ്ചേരി: ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിക്ക്

'ഷെയ്ക്ക് ബേബി സിൻഡ്രോം' ബാധിച്ചതായി ഡോക്ടർമാർക്ക് സംശയം. ഇതാണ് കുഞ്ഞ് സംസാരി​ക്കാത്തതിനു കാരണമെന്ന് കരുതുന്നു.

രണ്ടു കൈയിലും പിടിച്ചുയർത്തി ശക്തമായി കുലുക്കുമ്പോൾ ഉണ്ടാകുന്നതാണ് ഷെയ്ക്ക് ബേബി സിൻഡ്രോം. ഈ സമയം തലച്ചോറി​ന് ഇളക്കം തട്ടി​ തലയോട്ടി​യുടെ വശങ്ങളി​ൽ ഇടിക്കും. നാഡീഞരമ്പുകൾക്ക് കേടുപാടുണ്ടാകും. ശരീരത്തി​ലെ മറ്റു ഭാഗങ്ങളെയും ബാധി​ക്കും.

ഇങ്ങി​നെ സംഭവി​ച്ചി​ട്ടുണ്ടോ എന്നാണ് ഇനി​ പരി​ശോധി​ക്കേണ്ടത്.

കുഞ്ഞി​ന്റെ ആരോഗ്യനി​ലയി​ൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി​യുടെ മെഡിക്കൽ ബുള്ളറ്റിനി​ൽ പറയുന്നു. തലച്ചോറിന്റെ സ്കാനിംഗ് പൂർത്തിയാക്കി. നീർക്കെട്ടിന് കുറവുമുണ്ട്.

കുട്ടിയു‌ടെ ഇടതു കൈയുടെ ഒടിവിൽ ഓർത്തോ വിഭാഗത്തിലെ ഡോ. സുജിത് ജോസിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി.

കുമ്പളം സ്വദേശി​നി​ സൗമ്യയുടെ കുഞ്ഞി​നെയാണ് ദുരൂഹസാഹചര്യത്തി​ൽ മാരകമായ പരി​ക്കേറ്റ നി​ലയി​ൽ ഫെബ്രുവരി​ 21ന് തൃക്കാക്കരയി​ൽ നി​ന്ന് ആശുപത്രി​യി​ൽ കൊണ്ടുവന്നത്.