മുളന്തുരുത്തി: കാരിക്കോട്, കണിയാ മുകൾ, കാവുംമുകൾ , മേച്ചേരി കുന്ന്, മനക്കപ്പടി, ചെറുമൻ ചിറ, പുളിക്കമാലി എസ്. സി. കോളനി, തൽപ്പന തുടങ്ങിയ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ എ.എക്‌സ്.ഇയുടെ ഓഫീസ് ഉപരോധിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, രതീഷ് കെ ദിവാകരൻ,മഞ്ജു കൃഷ്ണൻകുട്ടി, മധുസൂദനൻ,ഷിനി സജി, ബ്ലോക്ക് മെമ്പർ ജയിനി രാജു,ജെറി ടി ഏലിയാസ് തുടങ്ങിയവർ സമീപം.