 
ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖവക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ആമ്പല്ലൂർ പുരുഷൻ, മേൽശാന്തി ശ്രീജിത്ത് മോഹനൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു തൃക്കൊടിയേറ്റ്.
കൊടിയേറ്റിന് മുമ്പായി പ്രദക്ഷിണവീഥി, തിരുമുറ്റം എന്നിവയുടെ സമർപ്പണം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, ദേവസ്വം മാനേജർ പ്രേമൻ പുറുപ്പേൽ എന്നിവർ നേതൃത്വം നൽകി.
ഗണപതി ഭഗവാന് ഗോളക സമർപ്പണം, പ്രദക്ഷിണവീഥി തിരുമുറ്റം മഹാസമർപ്പണപൂജ എന്നിവ നടന്നു.
ഏഴിന് പകൽപ്പൂരം, താലമെഴുന്നള്ളിപ്പ്, ആറാട്ടുബലി, കൊടിയിറക്കൽ. 14ന് പ്രതിഷ്ഠാദിനത്തിൽ പ്രത്യേക പൂജകൾക്ക് പുറമേ വൈകിട്ട് ഏഴിന് മുൻശാഖാ ഭാരവാഹികളെ ആദരിക്കും.