മരട്: വൈറ്റില ശിവസുബ്രഹ്മണ്യ സ്വയംഭൂ ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറ്റ് ഇന്ന് വൈകിട്ട് 7.30ന് പുലിയന്നൂർമന അനിയൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. എല്ലാ ദിവസവും രാവിലെ ശീവേലിയും വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക് ശ്രീഭൂതബലി, 8.30ന് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ആറാം ദിവസം ചെറിയവിളക്ക്. രാവിലെ ശീവേലി. 11.30ന് ശിവക്ഷേത്രത്തിൽ ഉത്സവബലി ദർശനം.

ഏഴാംദിവസം വലിയവിളക്ക്. രാവിലെ ശീവേലി. 11.30ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവബലി ദർശനം. വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, ശ്രീഭൂതബലി. 10.30ന് വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, പള്ളിവേട്ട, പള്ളിക്കുറുപ്പ്. എട്ടാം ദിവസം ആറാട്ട്. വൈകിട്ട് 7ന് കൊടിയിറക്കൽ, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് കുളി, കൊടിക്കൽ പറ, 25 കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ.