കൊച്ചി: എറണാകുളം പേച്ചി അമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവം 22 മുതൽ 30 വരെ നടക്കും. 22 ന് 7.45 നും 9.20 നുമിടയിൽ തൃക്കല്യാണ കാൽനാട്ട്. 30 ന് രാവിലെ 8 ന് മഞ്ഞനീരാട്ടോടെ ഉത്സവം സമാപിക്കും. സംഗീതകച്ചേരികൾ, വയലിൻ പഞ്ചത്രയം, ദേവീകീർത്തനങ്ങൾ തുടങ്ങിയ പരിപാടികളുണ്ടാകും. 28 ന് ചിറപ്പും കൂട്ടി അളപ്പും 29 ന് ചിറപ്പും ദേശഗുരുതിയുമുണ്ടാകും. കോവിൽട്രസ്റ്റ് പ്രസിഡന്റായി ഡോ. എ. കെ. സഭാപതി, സെക്രട്ടറിയായി എസ്. സോമസുന്ദരം, ട്രഷററായി അജിത് പി. വാസു എന്നിവരെ തിരഞ്ഞെടുത്തു.