മൂവാറ്റുപുഴ: ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നന്ന വിജയം കരസ്ഥമാക്കിയ അജയ് സജീവനെ ആദരിച്ചു. എസ്.എൻ. ഡി.പി യോഗം 1207-ാം നമ്പർ തൃക്കളത്തൂർ ശാഖാ കുടുംബാംഗമാണ് അജയ്. ചതയ പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ ശാഖയുടെ ഉപഹാരം നൽകി. ചടങ്ങിൽ പി.എം. സലിം അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ശിവൻ, സെക്രട്ടറി അഖിൽ എന്നിവർ സംസാരിച്ചു. തൃക്കളത്തൂർ തലാപ്പിള്ളിൽ സജീവന്റെയും ബിന്ദുവിന്റെയും മകനാണ്.