മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സ്‌കൂൾ മൈതാനിയിൽ ഇന്ന് നടക്കും. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. സ്‌കൂൾ മാനേജർ വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് എൻ. സജീവൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശിവദാസ്, പ്രിൻസിപ്പാൾ സിനി എം.എസ്., ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, വാർഡ് കൗൺസിലർ ജിനു ആന്റണി എന്നിവർ പങ്കെടുക്കും.