മൂവാറ്റുപുഴ: 12-ാംമത് മൂവാറ്റുപുഴ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം നടൻ നിതിൻ ജോർജ് നിർവ്വഹിച്ചു. 12 മുതൽ 16 വരെ മൂവാറ്റുപുഴ ലതാ തീയറ്ററിൽ ചലച്ചിത്രോത്സവം നടക്കുക. ചടങ്ങിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഡെലിഗേറ്റ് പാസ് വിതരണവും യു.ആർ. ബാബു നിർവ്വഹിച്ചു. പാസ് നഗരസഭാ കൗണസിലർ വി.എ. ജാഫർ സാദിക്ക് ഏറ്റുവാങ്ങി . അഡ്വ.ബി. അനിൽ , എൻ.പി. പീറ്റർ, സെക്രട്ടറി പ്രകാശ് ശ്രീധർ, എം.പി. ജോർജ്, പി.അർജ്ജുനൻ, എം.എസ്. ബാലൻ, എം.എൻ. രാധാകൃഷ്ണൻ, പി.എ. സമീർ, വർഗീസ് മണ്ണത്തൂർ എന്നിവർ സംസാരിച്ചു.