കളമശേരി : മഹല്ലുകൾക്കിടയിൽ ഐക്യവും സഹവർത്തിത്വവും ഉണ്ടാക്കുന്നതിന് ജില്ലയിലെ മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ ജില്ലാ ജമാഅത്ത് കൗൺസിൽ മാർച്ച് 24 ന് ആലുവയിൽ ജില്ലാ ഉലമ - ഉമറാ സംഗമം നടത്താൻ ജമാഅത്ത് കൗൺസിൽ ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കുഴിവേലിപ്പടി ജമാഅത്ത് കോംപ്ലക്സിൽ ചേർന്ന പ്രവർത്തക സമിതിയിൽ പ്രസിഡന്റ് ടി.എ അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജുനൈദ് റഹ്മാൻ, ടി.എസ് അബൂബക്കർ, എം.എ അലി കാലടി, എന്നിവർ സംസാരിച്ചു.