കൊച്ചി: സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷകളുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ ചെയർമാനായി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുളള പരീക്ഷാ പരിഷ്കരണ കമ്മിഷൻ ഈമാസം എട്ടിന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വച്ച് പ്രതിനിധികളുമായി ചർച്ച നടത്തും. പരീക്ഷാ പരിഷ്കരണം സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ താത്പര്യമുള്ള കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുമായി ബന്ധപ്പെട്ട അദ്ധ്യാപകർ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് examreformcommission@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മാർച്ച് എട്ടിന് മുമ്പായി നിർദ്ദേശങ്ങൾ സമർപ്പിക്കാം.