കോതമംഗലം: സംസ്ഥാന ആർച്ചറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പ് മാർച്ച് 5, 6 തീയതികളിൽ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ നടക്കും. ജൂനിയർ , സീനിയർ വിഭാഗത്തിൽ 14 ജില്ലകളിൽ നിന്ന് 250 ഓളം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. ചാമ്പ്യൻഷിപ്പിൽ നിന്ന് ദേശീയ മത്സരത്തിലേക്കുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ മനോജൻ, സെക്രട്ടറി പി. ഗോകുൽനാഥ്, ട്രഷറർ പന്മന മഞ്ജേഷ് എന്നിവർ അറിയിച്ചു.