മൂവാറ്റുപുഴ : യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശവുമായി മുളവൂർ എ. എസ്. എം സ്കൂളിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. റഷ്യ - യുക്രെൻ യുദ്ധ സാഹചര്യത്തിൽ കുട്ടികൾ നിർമ്മിച്ച സമാധാന സന്ദേശമടങ്ങിയ 500 ലധികം പതിപ്പുകളും മുദ്രാവാക്യങ്ങളുമായാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്. പൊന്നിരിക്കാപ്പറമ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സ്കൂൾ ജംഗ്ഷനിൽ സമാപിച്ചു. റാലിയുടെ ഫ്ളാഗ് ഒഫ് സ്കൂൾ മാനേജർ എം. എം. അലി നിർവ്വഹിച്ചു. എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി സെക്രട്ടറി എം.എം. സീതി യുദ്ധവിരുദ്ധ സന്ദേശം നൽകി, ഹെഡ്മിസ്ട്രസ് ഇ.എം. സൽമത്ത് , സ്കൂൾ അഡ്മിനിസ്ട്രേറ്റർ അസ്ലി നിഷാദ്, അദ്ധ്യാപകരായ ഫാറൂഖ് എം .എ, മുഹമ്മദ് കുട്ടി , ജാബി കെ. എ എന്നിവർ സംസാരിച്ചു.