മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കും തപാൽ വകുപ്പിന്റെ ജി.ഡി.എസ് ജീവനക്കാരെ ദ്രോഹിക്കുന്നതിലും പ്രതിക്ഷേധിച്ച് തപാൽ വകുപ്പ് ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. നാഷണൽ ഫഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയ്സിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധസമരം എൻ.എഫ് .പി.ഇ ഡിവിഷൻ പ്രസിഡന്റ് രമേശ് എം. കുമാർ ഉദ്ഘാടനം ചെയ്തു എ.ആർ. ഷിജോ, ദീപു ദിവാകരൻ, എൻ.ആർ. രാജേഷ്, ഷിജോ ഇ.ആർ, തുടങ്ങിയവർ പ്രസംഗിച്ചു.