കളമശേരി: നഗരസഭാ ഫണ്ട് ഉപയോഗിച്ച് ചില വ്യക്തികളുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് വേണ്ടി നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന കളമശേരി ഗവ. ഹൈസ്കൂളിനെ തകർക്കരുതെന്ന് സി.പി.എം കളമശേരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സ്കൂളിന്റെ ആവശ്യങ്ങൾ അദ്ധ്യാപകർ, ബന്ധപ്പെട്ട സമതി ഭാരവാഹികൾ എന്നിവരോട് ആലോചിച്ച് പരിഹരിക്കേണ്ടതാണ്. എന്നാൽ വാർഡ് കൗൺസിലറുടെ താത്പര്യമനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്. ലാബ് വൈദ്യുതികരണത്തിനും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും മുൻഗണന നൽകണം. സ്കൂൾ മൈതാനത്ത് കോൺക്രീറ്റ് കട്ട വിരിക്കുന്നതിൽ നിന്ന് പിന്തിരിയണം. കിണറിന്റെ കമ്പിവല അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും സെക്രട്ടറി ടി.ടി.രതീഷ് പറഞ്ഞു.