പറവൂർ: പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ സരസഭാഷ മധുരം മലയാളം പരിപാടി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ.എസ്. സിനി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. അജിത്ത്കുമാർ ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപിക വി.എം. റംല, ജോസ് തോമസ് എന്നിവർ സംസാരിച്ചു. ഗായകനും ലൈബ്രറി പ്രവർത്തകനുമായ അൻവിൻ കെടാമംഗലം നടത്തിയ "കാവ്യസംവാദം" കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായി.