കൊച്ചി: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ രൂപീകരിച്ച ഫിലിം ക്ലബ് 'ഒഡേസ പടവു'കളുടെ നേതൃത്വത്തിൽ ആദ്യ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഫിലിം ക്ലബ് സെക്രട്ടറി ബിനിൽ സെബാസ്റ്റ്യൻ, വിനീത വി. ജെ, കെ.അജിത് എന്നിവർ ആശംസകൾ നേർന്നു. യുദ്ധത്തിന്റെ ഭീകരതയെയും പൗരന്മാരുടെ വൈകാരിക സംഘർഷങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന റോബെർട്ടോ ബെനിനിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ ' എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്.