പറവൂർ: വിദ്യാകിരണം മിഷന്റെ ഭാഗമായി പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഹൈസ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിക്കും. 105 ലക്ഷം രൂപ ചെലവിലാണ് പുതിയ മന്ദിരം നിർമ്മിച്ചത്.