sree
ശ്രീകുമാരി രാമചന്ദ്രൻ

കൊച്ചി: പ്രചോദിത വനിത കൂട്ടായ്മയുടെ പ്രഥമ ഇൻസ്പിറേഷണൽ വുമൺ അവാർഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം ബുധനാഴ്ച കോട്ടയം പ്രസ് ക്ലബിൽ കോട്ടയം കളക്ടർ ഡോ. പി.കെ. ജയശ്രി സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിംഗ് ഡയറക്ടർ ഗീതാ ബക്ഷി അറിയിച്ചു. ശീമാട്ടി സി.ഇ.ഒ ബീന കണ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും.