പെരുമ്പാവൂർ : കൂവപ്പടി - ഒക്കൽ പഞ്ചായത്ത് അതിർത്തിയിലുള്ള മാന്തോട് പാടശേഖരത്തിലെ നാല് ഏക്കർ സ്ഥലത്ത് പൂക്കാട്ടുമാലി പാടശേഖര സമിതി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ സുലൈമാൻ, പി.എസ് നിത, മുൻ അംഗം പി.പി അൽഫോൻസ്, ഷൈജൻ പാറപ്പുറം, ജോസ് മേപ്പിള്ളി, ജോൺസൻ കാട്ടിത്തറ, പി.പി ബാബു തുടങ്ങിയവർ പങ്കെടുത്തു.