പെരുമ്പാവൂർ: ശ്രീനാരായണധർമ്മ പരിപാലനസഭ മാനേജ്‌മെന്റിന് കീഴിലുള്ള ഇടവൂർ യു.പി.സ്‌കൂളിൽ പുതുതായി നിർമ്മിച്ച പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 11.7 ലക്ഷം രൂപാ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഡി.പി. സഭ പ്രസിഡന്റ് കെ.കെ. കർണ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്‌കൂൾ മാനേജർ കെ.ഇ. ജയചന്ദ്രൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, , രാജേഷ് മാധവൻ, , സദാനന്ദൻ മാസ്റ്റർ, കെ.ഡി. ഷാജി, കെ.കെ. സജീവൻ ,എം.എസ്.സുനിൽകുമാർ, ദീപ്തി പ്രസാദ്, രജീഷ ചിക്കു , കെ.സി. ടെൻസി എന്നിവർ സംസാരിച്ചു.