പറവൂർ: ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ശ്രീബാലഭദ്ര - വിഷ്ണുമായ - ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ മഹോത്സവം നാളെ നടക്കും. രാവിലെ ഒമ്പതിന് എഴുന്നള്ളിപ്പ്, പത്തിന് പഞ്ചവിംശതികലശപൂജ, ഉച്ചക്ക് പന്ത്രണ്ടിന് അമൃതഭോജനം, വൈകിട്ട് നാലിന് പകൽപ്പൂരം, ആറിന് മഹോത്സവവിളക്ക്, രാത്രി ഒമ്പതിന് വർണവിസ്മയം, ഒമ്പതരയ്ക്ക് ഡബിൾതായമ്പക, പുലർച്ചെ ആറാട്ടും ഗുരുതിക്കും ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.