തൃക്കാക്കര: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപത്തുനിന്ന് ബുള്ളറ്റ് മോഷണം പോയതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കൊരട്ടി ചിറങ്ങര സ്വദേശിയും ബി.എ വിദ്യാർത്ഥിയുമായ ജെറിൻ ജോയ് പെരേപ്പാടന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റാണ് മോഷണം പോയത്. വൈദിക വിദ്യാർത്ഥികൂടിയായ ജെറിൻ ബൈക്ക് കോളേജിന് സമീപത്തെ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പഠനം കഴിഞ് രണ്ടരയോടെ വാഹനം എടുക്കാൻ വന്നപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. തൃക്കാക്കര പൊലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പ്രതി വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.