malinayam
കൂത്താട്ടുകുളം - മൂവാറ്റുപുഴ എംസി റോഡിൽ ഉന്നക്കുപ്പയ്ക്കു സമീപം മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ.

മൂവാറ്റുപുഴ: കൂത്താട്ടുകുളം - മൂവാറ്റുപുഴ എം.സി റോഡിൽ ഉന്നക്കുപ്പയ്ക്ക് സമീപത്തെ കൊടുംവളവ് മാലിന്യ നിക്ഷേപകേന്ദ്രമാകുന്നു. പ്ലാസ്റ്റിക്ക്, ഭക്ഷണ മാലിന്യങ്ങളാണ് നിക്ഷേപിക്കുന്നതിൽ ഏറെയും. ഇതുമൂലം കാൽനടയാത്രക്കാരും നാട്ടുകാരും ഏറെ ദുരിതത്തിലാണ്. ഗാർഹിക വ്യാവസായിക മാലിന്യങ്ങൾ ദിനംപ്രതി തള്ളുന്നത് മൂലം തെരുവുനായകളുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. സമീപത്ത് ആൾത്താമസം ഇല്ലാത്തതിനാൽ രാത്രികാലങ്ങളിലാണ് മാലിന്യ നിക്ഷേപം ഏറെയും. മാലിന്യങ്ങൾ നീക്കംചെയ്ത് റോഡ് ശുചീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ വകവയ്ക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ചീഞ്ഞഴുകിയതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണിയും നിലനിൽ ക്കുന്നുണ്ട്.