മുവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ മോർ ഈവാനിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ സെന്റർ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് പൗലോസ് കൊച്ചുപറമ്പിൽ, ഫാ. എബിൻ ബേബി, കമാണ്ടർ സി.കെ ഷാജി, സുജിത് പൗലോസ്, സി.സി ബേബി, കെ.വി പോൾ, എൻ.സി. പൗലോസ്, അഭിലാഷ് ജോയി, കെ.എം ജോയി, ബിനു. എ.എം, ഡോ. ഷിജു തോമസ്, മേരി വറുഗീസ്, എൽദോ ജോയി, സജിമോൻ എന്നിവർ പ്രസംഗിച്ചു.