marchants

മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വാടകയിളവ് അനുവദിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിൽ വ്യാപാരികൾക്ക് ഇളവ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുനിസിപ്പൽ ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് രണ്ടു മാസത്തെ വാടകയിളവ് നൽകാൻ തീരുമാനമായത്. തുടർന്ന് മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ നടത്താനിരുന്ന സമരപരിപാടികൾ ഉപേക്ഷിച്ചതായി അസോസിയേഷൻ പ്രസിഡന്റ്‌ അജ്മൽ ചക്കുങ്ങൽ പറഞ്ഞു. വൈസ് പ്രസിഡന്റ്‌ അബ്ദുൽ സലാം,​ ജനറൽ സെക്രട്ടറി ഗോപകുമാർ, സെക്രട്ടറിമാരായ ബോബി നെല്ലിക്കൽ, പി.യു.ഷംസുദീൻ, ജെയ്സൺ തോട്ടത്തിൽ, പാലം സലിം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.