പള്ളുരുത്തി: ഫാം ടൂറിസം പദ്ധതി മുണ്ടംവേലി കൂട് കൃഷി പ്രദേശത്ത് നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൂറിസം സാദ്ധ്യതകൾ കൂടി ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കൂട്ടിചേർത്തു. ഫിഷറീസ് വകുപ്പ്, ജി.സി.ഡിഎ,നഗരസഭ,എം.എ.എ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. മന്ത്രിയോടൊപ്പം ജി.സി.ഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, കെ. ജെ. മാക്സി എം.എൽ.എ, കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ. റെജി ജോൺ,ജി.സി.ഡി.എ സെക്രട്ടറി അബ്ദുൽ മാലിക്ക്,കൗൺസിലർ മേരി കലിസ്റ്റ പ്രകാശൻ,സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ്,ഫിഷറീസ്,ജി.സി.ഡി.എ ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.